I trust you find pleasure in perusing this blog entry.

Should you prefer our team to handle your marketing efforts, simply click here.

മിഥുനപ്പാതിയിലെ ഇലമഴ

മാനത്തു നിന്നൊരു നല്ല പെയ്ത്ത്
മാമരക്കൂട്ടങ്ങളിൽ നിന്നുള്ള പെയ്ത്ത്

വീണതു സൌഗന്ധികങ്ങല്ലയല്ല-
കൂറ്റനുറക്കു മരത്തിന്നിലകളാണേ

മാരുതൻ വീശിയ നേരത്തു നീളെ
താഴെയോടുന്നവയെയൊക്കെ തഴുകി

പറ്റിപ്പിടിച്ചു കുടമുകളിലാകമാനം
തങ്കപ്പുതപ്പൊന്നു വിരിച്ചു വച്ചുവല്ലോ

തൃക്കാക്കര കോരിത്തരിച്ചുവല്ലോ
ജൂലായിലെയീ സ്വർണ്ണയിലപ്പെയ്ത്തു മൂലം!

ഡോ. ശിവപ്രസാദ് കൊടുങ്ങല്ലൂർ

Picture of Dr K Sivaprasad

Dr K Sivaprasad

Share this post

Scroll to Top